Friday, May 21, 2010

എന്റെ മകൻ



‘ഉ’ ഫോർ ഉറിയെന്നു മകൻ
“ ഉറിയെന്നു വെച്ചാൽ”
ഈ ഉറിയെങ്ങനെ നിർവ്വചിക്കും
ചിന്തകളെന്നെ കൊരുത്തിട്ടു
“ടീച്ചറു പറഞ്ഞു എ ഹാങിംഗ് പോട്ട് ന്ന്”
ദൈവമേ ഹാങിംഗ് പോട്ട്
ഒരു ഉറിയെന്റെ ബാല്യത്തെ ഊഞ്ഞാലാട്ടി

എന്നിലെ ശാസ്ത്രാധ്യാപികയുണർന്നു
നൈലോൺ കയറുമായി നേരെ അടുക്കളയിലേക്ക്
മച്ചിലൊരു ‘റെഡി റ്റു സ്റ്റിക്’ കൊളുത്തിട്ടു
“എന്താ തൂങ്ങിച്ചാവാൻ പോവാ?” ന്ന് മൈക്രൊവേവ് അവൻ
“ഉറി കെട്ട്വേ?” കുക്കിംഗ് റേഞ്ച് ചിറി കോട്ടി
“വേണ്ടമ്മേ നെറ്റിൽ ചിത്രം കാണിച്ചാ മതി” യെന്നു മകൻ

എന്റെ മകനേ, ഉറിയിൽ വെച്ച പായസം
അമ്മ കാണാതെ കഴിക്കുന്നതിന്റെ മധുരമറിയാമോ നിനക്ക്?
മീനച്ചൂടിൽ നാട്ടുമാവിൻ ചോട്ടിൽ മത്സരിച്ചോടി
മാങ്ങ പെറുക്കാനറിയാമോ?
കൊത്തങ്കല്ലും കബഡിയും കളിക്കാനറിയാമോ?
ചെത്തിയും പിച്ചിയും തുളസിയും വേർതിരിച്ചറിയാമോ?
എ.സി യിൽ തണുക്കുന്ന ബാല്യത്തിനപ്പുറം
ഉരുകുന്ന ജീവിതമുണ്ടെന്നറിയാമോ നിനക്ക്?

സ്കൂളിലേക്ക് പൊട്ടിയ സ്ലേറ്റുമായി പോയപ്പൊഴൊക്കെ
എന്റെ സങ്കടം മാറ്റാൻ വഴി നീളെ കാവിന്റെ തണുപ്പും,
തൊട്ടാവാടിയും കൈ തോടും കൂടെയുണ്ടായിരുന്നു എന്നും
നിനക്കു നഷ്ടപ്പെടുന്നതോർത്ത് ഉരുകുന്ന ഉള്ളം തണുപ്പിക്കാൻ
അമ്മക്കീ മരുഭൂവിൽ എന്താണു മകനെ സ്വന്തമായുള്ളത് !!

14 comments:

  1. This comment has been removed by the author.

    ReplyDelete

  2. സ്കൂളിലേക്ക് പൊട്ടിയ സ്ലേറ്റുമായി പോയപ്പൊഴൊക്കെ
    എന്റെ സങ്കടം മാറ്റാൻ വഴി നീളെ കാവിന്റെ തണുപ്പും,
    തൊട്ടാവാടിയും കൈ തോടും കൂടെയുണ്ടായിരുന്നു


    നല്ല ലൈന്‍സ്. അഭിനന്ദനങ്ങള്‍. ഉറി എന്റെ തറവാട്ടില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
    :-)
    ഉപാസന

    ReplyDelete
  3. അമ്മയ്ക്ക് ഈ അക്ഷരങ്ങള്‍ ഉണ്ടല്ലോ,ആ അക്ഷരങ്ങളിലൂടെ മകനും നാടിനെ അടുത്തറിയാനാകട്ടെ :)

    ReplyDelete
  4. Valerey nalla kavitha ee kavithavayichappol bhalyakalathilekku thirikey poyathupoley keep it up

    ReplyDelete
  5. thanks to upasana, vallyammayi and saji for your valuable comments...

    ReplyDelete
  6. വലരെ ഇഷ്റ്റപ്പെട്ടു....
    തൊട്ടാവാടിയും, കൈതയും, കൈത്തോടും, മീൻ കുഞ്ഞുങ്ങളും...
    കഴിഞ്ഞ മാസം എന്റെ മക്കൾ കൌതുകത്തോടെ തൊട്ടാവാടിപ്പൂക്കൾ ഇരുക്കുന്ന രംഗം ക്യാമറയിലെടുത്തു വച്ചു. പത്തുകൊല്ലം കഴിഞ്ഞ് അവർക്കു കാണാം, പണ്ടുണ്ടായിരുന്ന ഒരു പ്ലാന്റ്!
    ആശംസകൾ!

    ReplyDelete
  7. എ.സി യിൽ തണുക്കുന്ന ബാല്യത്തിനപ്പുറം
    ഉരുകുന്ന ജീവിതമുണ്ടെന്നറിയാമോ നിനക്ക്?"

    എന്തുകൊണ്ടിതൊന്നും തരുന്നില്ലെനിക്ക്

    ReplyDelete
  8. ജയൻ കമന്റിനു നന്ദി, ഉറിയായിരുന്നു ഉ എന്ന അക്ഷരം നമ്മെ പ്ഠിപ്പിച്ചത്. ഉറിയും പറയുമൊന്നുമില്ലാത്തതുകൊണ്ട്. അത് മക്കളുടെ മനസ്സിൽ അക്ഷരമായി മാത്രം മനസ്സിലാക്കാൻ അവർ നിർബന്ധിതമാകുന്നു. അതിനിടയ്ക്ക് ഉറി ഇപ്പോഴും മനസ്സിലും ജീവിതത്തിലും കൊണ്ടു നടക്കുന്ന്നു എന്നറിഞ്ഞതിൽ സന്ദോഷം!!

    ReplyDelete
  9. കലാവല്ലഭൻ കമന്റെന്നാണന്നു മനസ്സിലായില്ല. അതുകൊണ്ട് മറുപടിയുമില്ല.

    ReplyDelete
  10. nashta balyathinde ormayil maganoru uriyumirikate

    ReplyDelete
  11. ഉറിയില്‍ വെക്കാനെന്താണുള്ളത്.ഇന്നുള്ളതൊന്നും ഉറിയില്‍ വെക്കാന്‍ കൊള്ളുകില്ല. ഉറി തൂക്കാന്‍ പോലും വീട്ടില്‍ ഇടമില്ല. മനസ്സിന്റെ ഒരു കോണില്‍ ഒരു ഉറിയും, മരക്കൈലും, ചാക്കണയും,അമ്മിയും, ഉരലും, മന്തം കോലും ,കവുങ്ങിന്‍ പട്ട ചൂലും, മരപ്പലകയും ഒക്കെ ഒതുക്കി വെക്കാം.

    ReplyDelete
  12. നമ്മളതൊക്കെ അനുഭവിച്ചതു കൊണ്ട്‌ നമുക്കു നഷ്ടബോധം തോന്നുന്നു

    അനുഭവിക്കാത്തവര്‍ക്കെന്തു നഷ്ടം ? എന്തു നഷ്ടബോധം?
    :)

    ReplyDelete
  13. അനുഭവിച്ചവരെക്കൾ അനുഭവിക്കാത്തവർക്കാണ് നഷ്ടം എന്ന് എനിക്ക് തോന്നുന്നു ..നന്നായി ഷെബീ ... ഇഷ്ടപ്പെട്ടു ,ചെറിയ ചെറിയ നഷ്ടങ്ങളുടെ വേദന എന്നെയും ഓർമിപ്പിച്ചു...

    ReplyDelete