Saturday, March 20, 2010

കോളാമ്പി പൂക്കൾ


മഞ്ഞ നിറത്തിൽ വിടർന്നുലഞ്ഞ്
എന്നിലെ ബാല്യത്തെയുണർത്തും
നുരഞ്ഞു പൊന്തുന്ന ഓർമ്മകളീലാദ്യത്തേത്
എന്റെ വല്യുമ്മയാണ്
ചാരുപടിയിൽ പതിഞ്ഞിരുന്ന്
ഓട്ടു കോളാമ്പിയിൽ ചുവക്കെ തുപ്പി
കഥയുടെ കെട്ടഴിക്കും
അലാവുദ്ദീനും നബിമാരും ചാത്തനും മറുതയും
ഭാവനയുടെ കെട്ടുപൊട്ടിച്ചോടിപ്പോയി

കോളാമ്പി പൂക്കളുടെ ചാരുത
എന്റെ കൌമാരം പോലെ
ഗന്ധം പോലും തന്നിൽത്തന്നെ ഉപേക്ഷിച്ച്
കാറ്റു വരുമ്പോൾ അടക്കത്തോടെ ചാഞ്ചാടും
“അധികം തുള്ളണ്ട, നീ പെണ്ണാണെ” ന്ന്
ആരോ ശാസിച്ച പോലെ

ഒടുക്കം ഒരു കുസൃതിക്കുട്ടി പറിച്ച്
വലിയ ദലങ്ങൾ ദൂരെയെറിഞ്ഞപ്പൊ
ഒരു സങ്കടപ്പാത്രം പോലെ ഉടൽ
ജീവിതം സന്തോഷം ഉള്ളിലടച്ച ഒരു ഭൂതക്കുപ്പിയാണെന്ന്
വീണ്ടും ആരോ എന്നെ ഓർമ്മപ്പെടുത്തുന്ന പോലെ

7 comments:

  1. ഗന്ധം പോലും തന്നിൽത്തന്നെ ഉപേക്ഷിച്ച്
    കാറ്റു വരുമ്പോൾ അടക്കത്തോടെ ചാഞ്ചാടും
    “അധികം തുള്ളണ്ട, നീ പെണ്ണാണെ” ന്ന്
    ആരോ ശാസിച്ച പോലെ

    ReplyDelete
  2. കൊള്ളാം.

    [കുസൃതിക്കുട്ടി എന്നാണ് ശരി]

    ReplyDelete
  3. കൊളാംബിപൂക്കളുടെ ചരുത..... ഗന്ധം ഉപെഷിച്ചപൂവ്.............ജീവിതം സന്തൊഷം ഉള്ളിലൊളിപ്പിച്ച് കുപ്പിയാണെത് എല്ലാം നല്ല ബിംബങളായിരുന്നു......പക്ഷെ ഷെബി എന്ദിനി തിടുക്കം ?ഇനിയും നന്നാക്കാമായിരുന്നില്ലെ.......

    ReplyDelete
  4. "ഓര്‍മകള്‍ക്കെന്തു സുഗന്ധം...
    ആത്മാവിന്‍ നഷ്ടസുഗന്ധം..!!!! "

    ReplyDelete
  5. "യുണർത്തും" "നുരഞ്ഞു പൊന്തുന്ന" രണ്ട് വാക്കുകളും ഒന്നിച്ച് വേണോ?
    സന്തോഷത്തെയെന്തിനാ അടച്ചു വെക്കുന്നേ ,ഒരു പാട് കവിതകളായി അതിവിടെ പരന്നൊഴുകട്ടെ :)

    ReplyDelete
  6. റ്റൈറ്റില്‍ ബാറിലെ വര്‍ക്ക് അസ്സലായിട്ടുണ്ട്,സ്വന്തം സൃഷ്ടിയാണോ? പക്ഷെ അതിന്റിടയില്‍ ബ്ലോഗിന്റെ പേര് കാണാതെയായി.

    കവിതകളും കൊള്ളാം.ആശംസകള്‍.

    ReplyDelete
  7. കോളാമ്പി പൂക്കളുടെ ചാരുത
    എന്റെ കൌമാരം പോലെ
    ഗന്ധം പോലും തന്നിൽത്തന്നെ ഉപേക്ഷിച്ച്
    കാറ്റു വരുമ്പോൾ അടക്കത്തോടെ ചാഞ്ചാടും
    “അധികം തുള്ളണ്ട, നീ പെണ്ണാണെ” ന്ന്
    ആരോ ശാസിച്ച പോലെ.....
    ആരും ശാസിക്കരുതെന്ന കരുതലും അടക്കവും ഈ കവിതക്കുണ്ട് കേട്ടോ.....nice ,like

    ReplyDelete