Wednesday, March 25, 2009

തീവ്രവാദി


അവൻ എന്റെ മകൻ
എന്റെ നിഴലിലൊളിച്ച കുരുന്ന്
കുഞ്ഞുന്നാളിൽ മിഠായിക്ക്
ശാ‍ഠ്യം പിടിച്ചവൻ
പിന്നെ ബലൂണിന്, കളിപ്പാട്ടങ്ങൾക്ക്
അങ്ങനെ നീണ്ടു നിര
വാശിയേറുമ്പോൾ
കവിളിൽ ഞാൻ കൊടുത്തു
കണ്ണീരെൻ ചുണ്ടു കൊണ്ടൊപ്പി
ഒരുമ്മ

വളർന്നപ്പോൾ അമ്മയെന്ന
രണ്ടക്ഷരത്തിൽ ഒതുങ്ങാത്ത
മൂന്നക്ഷരമായി മകൻ
മുറിയടച്ചിരുന്നും ഇടക്ക്
ദൂരയാത്ര പോയും
അവൻ വളർന്നു - ഞാനറിയാതെ
ഒടുവിൽ ചാനലുകളിൽ
മകൻ നിറഞ്ഞു
പുതിയ പേരിൽ - ജഢമായി
നെഞ്ചു തകർന്ന് ഹ്രദയം മുറിഞ്ഞ
വേദനയോടെ ഞാൻ പറഞ്ഞു
“ഇനിയെനിക്കവനെ കാണേണ്ട“
പത്രക്കാരെന്നെ വാനോളം പുകഴ്ത്തി
ഞാ‍ൻ നിശബ്ദമായി നിലവിളിച്ചു
‘വലതു കൈ കൊണ്ടെന്റെ ഹ്രദയം
പറിച്ചു തരാം
ഇടതു കൈയിലെന്റെ ഉണ്ണിയെ തരൂ”

അസ്ഥികളിൽ മുനിഞ്ഞുകത്തി പടരുന്ന
വേദന ; ഇഞ്ചക്ഷനുകളുടെ സുഖമുള്ള മയക്കം
വിഭ്രാന്തികളുടെ പെരുമഴപ്പാച്ചിലിൽ
ശാന്തിക്കും അശാന്തിക്കുമിടക്ക്
ഒരു കൈപ്പാടകലെ എന്റെ മകൻ
കൈ നീട്ടി അവന്റെ കയ്യിൽ
ഞാനിറുക്കെ പിടിച്ചു
പതിഞ്ഞ താരാട്ടിന്റെ താളത്തിൽ
അവനെന്നോടു ചോദിച്ചു
“ഗർഭം ധരിക്കാമോ അമ്മക്കിനിയൊരിക്കൽ കൂടി
എന്നെ , കണ്ണു തുറന്നു പിടിച്ച് വളർത്താമോ“

6 comments:

  1. Very Good poem - ഹൃദയസ്പര്‍ശി !!

    ReplyDelete
  2. കൊള്ളാം കെട്ടോ...നല്ല ടച്ചിങ്ങ്സ് തോന്നണുണ്ട്..ട്ടോ‍

    ReplyDelete
  3. അമ്മയുടെ സ്നേഹം ഉപാദികള്‍ ഇല്ലാത്ത സ്നേഹം ....
    എക്കാലത്തേക്കും നീണ്ടു നില്‍ക്കുന്ന സ്നേഹം
    പക്ഷേ ഇവിടെ മകന്‍ തീവ്ര വാദി ആയപ്പോള്‍ അമ്മയുടെ സ്നേഹത്തിനു എന്ത് പറ്റി ?
    നന്നായിട്ടുണ്ട് ശബി ... ഇനിയും നല്ല കവിതകള്‍ ജനിക്കട്ടേ എന്ന് ആശംസിക്കുന്നു
    ആബിദ്

    ReplyDelete
  4. Dear Rahul and Sampoojyan... thank you for your valuable comments.

    ReplyDelete
  5. Dear appappa... Really happy to read your comment. Actually it gives me inspiration to continue. Pinne, mother's love is there itself in her heart with the same intensity even after her son becomes a terrorist. The lines "‘വലതു കൈ കൊണ്ടെന്റെ ഹ്രദയം
    പറിച്ചു തരാം
    ഇടതു കൈയിലെന്റെ ഉണ്ണിയെ തരൂ” reveals it...

    ReplyDelete
  6. valare nannayittund shebitha..veruthe parayunnathalla...ente hridhayathil thottu...

    nammude kuttikale kurich oru kavitha ezhuthikoode..??pookaleyum poombattakaleyum snehikkatha,muthassi kadhakal kelkkan eshtamillatha computer gamesum cartoonum mathramanu lokam ennu karuthunna nammude kuttikal..

    ReplyDelete