Friday, March 20, 2009

സ്നേഹം


ചിലപ്പോളതൊരു ചരിഞ്ഞ പ്രതലം പോലെയാണ്
എപ്പോഴും ഒരിടത്തേക്കു മാത്രം ഒഴുക്ക്
രണ്ടറ്ററ്ത്തുള്ളവരും അതറിയുന്നേയില്ല

ചിലപ്പോൾ കുത്തനെ
ഒഴുകാനുള്ളതൊക്കെ പെട്ടെന്നൊഴുകി
വരണ്ടു പോവുന്നവ
ഒഴുകിയെത്തിയിടത്ത് ചിലപ്പൊ
കെട്ടിനിന്നേക്കാം, അല്ലെങ്കിൽ ബാഷ്പമായേക്കാം

അപൂർവ്വമായി നിരന്ന പ്രതലം പോലെ
പരസ്പരമൊഴുക്ക് തുല്യം
ദ്രുതമല്ലാത്ത, നിലക്കാത്തവ

ചികഞ്ഞു നോക്കുമ്പോൽ
ഊർജ്ജ സംരക്ഷണ നിയമം പോലെ
‘നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുന്നവ’
അത്ര മാത്രം

7 comments:

  1. ചിലപ്പോളതൊരു ചരിഞ്ഞ പ്രതലം പോലെയാണ്
    എപ്പോഴും ഒരിടത്തേക്കു മാത്രം ഒഴുക്ക്
    രണ്ടറ്ററ്ത്തുള്ളവരും അതറിയുന്നേയില്ല

    ReplyDelete
  2. ‘നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത
    ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക് മാറ്റാൻ കഴിയുന്നവ’
    നല്ല നിര്‍വ്വചനം. എഴുത്ത്‌ തുടരുക.

    ReplyDelete
  3. ചിലപ്പോളതൊരു ചരിഞ്ഞ പ്രതലം പോലെയാണ്
    എപ്പോഴും ഒരിടത്തേക്കു മാത്രം ഒഴുക്ക്
    രണ്ടറ്ററ്ത്തുള്ളവരും അതറിയുന്നേയില്ല

    ചിലപ്പോള്‍ കുത്തനെ
    ഒഴുകാനുള്ളതൊക്കെ പെട്ടെന്നൊഴുകി.
    വരണ്ടു പോവുന്നവ
    ഒഴുകിയെത്തിയിടത്ത് ചിലപ്പൊ
    കെട്ടിനിന്നേക്കാം, അല്ലെങ്കില്‍ ബാഷ്പമായേക്കാം

    അപൂര്‍വ്വമായി നിരന്ന പ്രതലം പോലെ
    പരസ്പരമൊഴുക്ക് തുല്യം
    ദ്രുതമല്ലാത്ത, നിലക്കാത്തവ

    ചികഞ്ഞു നോക്കുമ്പോള്‍
    ഊര്‍ജ്ജ സംരക്ഷണ നിയമം പോലെ
    ‘നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത
    ഒരു രൂപത്തില്‍ നിന്നു മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയുന്നവ’
    അത്ര മാത്രം

    കവിത നാന്നായിരിക്കുന്നു.എന്റെ വക ഒരു സഹായം ചില്ലക്ഷരങ്ങള്‍ ചേര്‍ത്ത് കവിത റീപോസ്റ്റിയിരിക്കുന്നു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. സ്നേഹം ആണോ പ്രണയം ആണോ ഇവിടെ ഉദേശിചതു
    കൊള്ളാം നല്ല നിര്‍വചനം നല്‍കി ...

    ReplyDelete
  6. Dear najoos and sageer... As a beginner I always expect comments from others. Thanx a lot for your valuable comment. Felt really like an appreciation.

    ReplyDelete
  7. നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയാത്ത
    ഒരു രൂപത്തില്‍ നിന്നു മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയുന്നവ’..പ്രണയവും സ്നേഹവും ആ അർഥ്ത്തിൽ ഒന്നു തന്നെ. എങ്കിലും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വ്യാഖ്യാനം വളരെ സങ്കീർണ്ണമാൺ`. ജിബ്രാന്റെ ഈ വരികൽ കാണുക.
    http://soofismmalayalam.blogspot.com/2007/02/blog-post.html

    ReplyDelete